ഡല്‍ഹി സ്‌ഫോടനം; പ്രതികള്‍ ഏത് പാതാളത്തില്‍ ഒളിച്ചാലും പിടികൂടും’; നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ് ;അമിത് ഷാ

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ഉത്തരവാദികളായവരെ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

video
play-sharp-fill

തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം വിഷയത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഷാ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കുമെന്ന് ഷാ ഉറപ്പുനല്‍കി. ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനത്തിലും ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.

‘ശക്തമായ സംസ്ഥാനങ്ങള്‍ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നു’ എന്ന മോദിയുടെ വിശ്വാസം ഷാ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സംസ്ഥാനങ്ങള്‍ക്കിടയില്‍ സഹകരണവും ആശയവിനിമയവും നയപരമായ ഏകോപനവും മെച്ചപ്പെടുത്തുന്നതിലൂടെ ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ സോണല്‍ കൗണ്‍സിലുകള്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കൗണ്‍സിലുകളിലൂടെ കാലങ്ങളായി നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെങ്കിലും വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കുന്നതിലെ കാലതാമസം, പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.