video
play-sharp-fill

Thursday, May 22, 2025
HomeMainകനത്ത മഴ;ദില്ലി വിമാനത്താവളത്തിൽ അപകടം;മേൽക്കൂരയുടെ ഷീറ്റ് വീണ് കോട്ടയം സ്വദേശിക്ക് പരിക്ക്

കനത്ത മഴ;ദില്ലി വിമാനത്താവളത്തിൽ അപകടം;മേൽക്കൂരയുടെ ഷീറ്റ് വീണ് കോട്ടയം സ്വദേശിക്ക് പരിക്ക്

Spread the love

ദില്ലി: കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റതെന്ന് ബന്ധുക്കൾ അറിയിച്ചു. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിൽ വെച്ച് പ്രാഥമിക ചികിത്സ നൽകി. ഉഷയുടെ ഭർത്താവ് സുധനും മകൾ ആരതിയും ഒപ്പമുണ്ട്.കഴിഞ്ഞ ദിവസം വരെ കനത്ത ചൂട് അനുഭവപ്പെട്ട ദില്ലി ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച വൈകുന്നേരം കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പല ജില്ലകളിലും റെഡ‍് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. പ്രതികൂല കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളും താറുമാറായി. റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments