play-sharp-fill
ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി ;  പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി ; പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ തുടർന്ന് സീലാംപൂർ, യു.പി. ഭവൻ, ജാഫ്രാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജാമിഅ മില്ലിയ സർവകലാശാല സമര സമിതിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശ് സർക്കാറിനെതിരായ പ്രതിഷേധത്തിൻറെ ഭാഗമായി ഡൽഹിയിലെ യു.പി ഭവൻ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യു.പി ഭവന് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും വിദ്യാർഥി ഉപരോധത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു.


ഡൽഹി ജമാ മസ്ജിദിനു മുന്നിൽ വീണ്ടും പ്രതിഷേധം അരങ്ങേറി. ജുമുഅ നമസ്‌കാരത്തിനു ശേഷം മസ്ജിദിൻറെ ഒന്നാം ഗേറ്റിന് പുറത്ത് നിരവധി പേർ തടിച്ചുകൂടുകയായിരുന്നു. അതേസമയം, യു.പി. ഭവനിലേക്ക് പ്രതിഷേധവുമായെത്തിയ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമിഅ സമര സമിതിക്ക് പിന്തുണയുമായി ജെ.എൻ.യു, ഡൽഹി യൂണിവേഴ്‌സിറ്റി, അംബേദ്കർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നെല്ലാം പ്രതിഷേധവുമായി വിദ്യാർഥികളെത്തി. പ്രതിഷേധിച്ചവരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് വിലക്ക് ലംഘിച്ച് ജമാ മസ്ജിദിൽ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തിരുന്നു. തുടർന്ന് പ്രതിഷേധക്കാർ ഡൽഹി ഗേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് ഇന്ന് ജമാ മസ്ജിദ് പരിസരത്തും ഡൽഹിയിലെ വിവിധയിടങ്ങളിലും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. പ്രതിഷേധക്കാർ ജമാ മസ്ജിദിൽനിന്ന് മാർച്ച് ചെയ്യുന്നത് തടയാൻ പലയിടങ്ങളിലും റോഡ് അടച്ചു.