തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമന രീതി മാറ്റാനുള്ള ബില്‍ ലോക്‌സഭ പാസാക്കി ; പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന സമിതിയാകും ഇനി തെരഞ്ഞെടുപ്പ് കമ്മീഷണറുമാരെ തീരുമാനിക്കുക.

Spread the love

 

ന്യൂഡൽഹി : തെരഞ്ഞെടുപ്പു കമ്മീഷണറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ചിലെ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് മറികടക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. നേരത്ത രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു.

video
play-sharp-fill

 

 

 

കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷണറുമാരായി രാഷ്ട്രപതി നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം. ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്ന സമിതിക്ക് കമ്മീഷണറുമാരെ തെരഞ്ഞെടുക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

 

 

 

 

എന്നാല്‍ സമിതിയില്‍നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കുന്ന ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാസാക്കുകയായിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സമിതിയാകും ഇനി തെരഞ്ഞെടുപ്പ് കമ്മീഷണറുമാരെ തീരുമാനിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

അതേസമയം കൂട്ട സസ്‌പെന്‍ഷനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ഇല്ലാത്ത അവസരത്തിലാണ് പാര്‍ലമെന്‍റില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കുന്നത്. പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച്‌ പ്രതിഷേധിച്ച 143 എംപിമാരെയാണ് ഇരുസഭകളിലുമായി സസ്‌പെന്‍ഡ് ചെയ്തത്.