
സ്വന്തം ലേഖിക
ന്യൂഡൽഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ കേരളത്തിലും എത്തിയതായി വിവരം. ഇയാള്‍ കേരളത്തിലെത്തി വനത്തിലായിരുന്നു തമ്പടിച്ചത്.
അക്രമം നടത്തുന്നതിന് വേണ്ടി കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവയുപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലിച്ചു. ആളൊഴിഞ്ഞ കൃഷിഭൂമിയിലും വനത്തിലും പരിശീലനം നടത്തിയെന്നും സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസ് പതാക വച്ച് ഷാഫി ഉസാമ ഫോട്ടോകള്‍ എടുത്തു. ഈ ഫോട്ടോ കണ്ടെത്തിയതായും സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂനെ ഐഎസ്‌ഐഎസ് കേസില്‍ പ്രതിയായ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്. എന്‍ഐഎ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ ഷാഫി ഉസാമ. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് വിവരം.



