ഡല്‍ഹി കലാപം ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്

Spread the love

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്.

video
play-sharp-fill

ഈ മാസം 16 മുതല്‍ 29 വരെയാണ് ജാമ്യം. 29 വൈകുന്നേരം ഉമർ ഖാലിദ് കീഴടക്കണം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് കോടതി നിർദേശം. കുടുംബാംഗങ്ങളെ കാണാൻ മാത്രമേ ഉമർ ഖാലിദിന് അനുവാദമുള്ളൂ.

നേരത്തെ, സുപ്രീംകോടതിയില്‍ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡല്‍ഹി പൊലീസ് എതിർത്തിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉള്‍പ്പെടെയുള്ളവർ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വർഗീയ പരാമർശം നടത്തിയെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ഉമർ ഖാലിദ് വാദിച്ചു. അക്രമത്തെ അഹിംസകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും നേരിടുമെനാണ് ഉമർ ഖാലിദ് പ്രസംഗത്തില്‍ പരാമർശിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

നേരത്തെ, ഡല്‍ഹി ഹൈക്കോടതിയും വിചാരണാ കോടതിയും ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് വർഷം മുമ്ബ് മറ്റൊരു സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.