
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഷഹബാദ് ഏരിയയിൽ ജൂൺ 27നാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
സുഹൃത്തിനൊപ്പം പാർക്കിലിരിക്കുന്ന സമയത്ത് മൂന്ന് പേരെത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവാക്കളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
നസംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ചവരെ ഉൾപ്പെടെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
അക്രത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം..



