video
play-sharp-fill

അങ്ങനെയങ്ങ് ഒഴിവാക്കാന്‍ വരട്ടെ..! സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതില്‍; കേസ് ഫെബ്രുവരി ഏഴിന്

അങ്ങനെയങ്ങ് ഒഴിവാക്കാന്‍ വരട്ടെ..! സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതില്‍; കേസ് ഫെബ്രുവരി ഏഴിന്

Spread the love

സ്വന്തം ലേഖകന്‍

ദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയില്‍. പതിനഞ്ച് മാസത്തിന് ശേഷമാണ് ദില്ലി പൊലീസ് നടപടി. ഇതോടെ കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ ദില്ലി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ദില്ലി കോടതിയുടെ 176 പേജുള്ള ഉത്തരവില്‍ പറയുന്നത്. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വിലപ്പെട്ട ജീവന്‍ നഷ്ടമായെങ്കിലും ഇതില്‍ എന്തെങ്കിലും തെളിവുകള്‍ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തില്‍ ക്രിമനല്‍ നടപടി നേരിടണമെന്ന് തരൂരിനെ നിര്‍ബന്ധിക്കാനാകില്ലെന്നും റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യ സ്ഥിരീകരിച്ചാല്‍ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി പറഞ്ഞത്.