ഡൽഹിയിൽ കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയശേഷം പ്രതി പൊലീസിൽ കീഴടങ്ങി; സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കൊലപാതകമെന്ന് മൊഴി

Spread the love

ന്യൂഡൽഹി: കിഴക്കൻ ഡല്‍ഹിയിൽ കുടുംബാംഗങ്ങളായ മൂന്നു പേരെ കൊലപ്പെടുത്തിയതിനു ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഇരുപത്തിയഞ്ചു വയസ്സുകാരൻ. സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

video
play-sharp-fill

ഭക്ഷണത്തിൽ വിഷം കലർത്തി അമ്മ കവിത, അനിയത്തി മേഘ്ന, അനിയൻ മുകുൽ എന്നിവരെ കൊലപ്പെടുത്തിയതായി യാഷ്ബീർ സിങ് പൊലീസിന് മൊഴി നൽകി. വൈകുന്നേരം 5 മണിക്കാണ് പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

തുടർന്ന് പൊലീസ് സുഭാഷ് ചൗക്കിലുള്ള വീട്ടിലെത്തി മൂന്നു മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. വിഷ വിത്തുകൾ കലർത്തിയ പലഹാരം മൂന്നു പേർക്കും നല്‍കിയതായും പിന്നീട് ഇവർ ബോധക്ഷയരാവുകയും മരിക്കുകയുമായിരുന്നെന്ന് പ്രതി പൊലീസിനു മൊഴി നല്‍കി.
ട്രെക്ക് ഡ്രൈവറായ പ്രതിയുടെ പിതാവ് ആറു മാസമായി കുടുംബത്തോടൊപ്പമല്ല താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറായിരുന്ന യാഷ്ബിറിനു ആറു മാസമായി ജോലിയില്ലായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ നിരവധി തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതക സമയത്ത് പ്രതിയുടെ ഭാര്യ സ്ഥലത്തിലായിരുന്നെന്നും അവർക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.