video
play-sharp-fill
16 കാരിയെ കാമുകൻ കുത്തി വീഴ്ത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ചു;  ഡൽഹിയെ നടുക്കിയ കൊലപാതകം..! പ്രതി പിടിയിൽ

16 കാരിയെ കാമുകൻ കുത്തി വീഴ്ത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഡൽഹിയെ നടുക്കിയ കൊലപാതകം..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് 20 കാരനായ പ്രതി സാഹിലിനെ പൊലീസ് പിടികൂടിയത്.
പ്രതിയെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.

കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്തു വെച്ചാണ് അതിക്രൂരകൊലപാതകം നടന്നത്. പെൺകുട്ടിയെ തടഞ്ഞു നിർത്തിയ പ്രതി 20 ലേറെ തവണ കുത്തിപ്പരിക്കേൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലത്തു വീണ പെൺകുട്ടിയുടെ തലയിൽ വലിയ കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.

ആളുകൾ കാൺകെയായിരുന്നു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അരുംകൊലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതിനു പിന്നാലെ പ്രതിയെ കണ്ടെത്താൻ ആറു പൊലീസ് ടീമിനെയാണ് നിയോഗിച്ചത്.

Tags :