ഡല്‍ഹിയിലെ മെട്രോപാലത്തിന് സമീപമുള്ള അഞ്ചുനില കെട്ടിടത്തിൽ വൻ തീപിടിത്തം; കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം

Spread the love

ദില്ലി: തെക്ക് പടിഞ്ഞാറൻ ഡല്‍ഹിയിലെ മെട്രോപാലത്തിന് സമീപമുള്ള അഞ്ചുനില കെട്ടിടത്തിൽ തീപിടിച്ചു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

video
play-sharp-fill

കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് താമസക്കാരുണ്ടായിരുന്നത്. താഴത്തെനിലയിലും ബേസ്‌മെന്റിലും വസ്‌ത്രങ്ങളും സൗന്ദര്യവർദ്ധകവസ്‌തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു.

വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഒരു കുടുംബത്തിലെ ഒമ്പത് മരിച്ചത്. ജീവൻ രക്ഷിക്കാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി ഫയർസർവീസിലെ അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടനിർമ്മാണത്തിലെ അശാസ്‌ത്രീയതും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിന് തടസമായി.

വ്യാപാര ആവശ്യങ്ങള്‍ക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.