video
play-sharp-fill

ഡൽഹി മീററ്റിൽ നിന്നും കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം തലയും കൈകളും ഇല്ലാത്ത നിലയില്‍ കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തി ; നരബലിയെന്ന് സംശയം; സംഭവത്തിൽ പതിനാറുകാരൻ പൊലീസ് പിടിയിൽ

ഡൽഹി മീററ്റിൽ നിന്നും കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം തലയും കൈകളും ഇല്ലാത്ത നിലയില്‍ കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തി ; നരബലിയെന്ന് സംശയം; സംഭവത്തിൽ പതിനാറുകാരൻ പൊലീസ് പിടിയിൽ

Spread the love

ന്യൂഡല്‍ഹി: കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം തലയും കൈകളുമില്ലാത്ത നിലയില്‍ കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തി. നരബലി നല്‍കിയതായി സംശയം. സംഭവത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ പതിനാറുകാരൻ പൊലീസ് പിടിയിൽ.

നവംബര്‍ 30-ന് കാണാതായ കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ അവസ്ഥയിലാണ് മീററ്റില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ പരിസരത്തു നിന്നുമാണ് കുട്ടിയെ പ്രതിയായ 16-കാരന്‍ തട്ടികൊണ്ടുപോയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരനെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തി മീററ്റിലെ കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന് പ്രതി സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം തലയും കൈകളുമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് ശിരസും കൈകളും കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടത് കാണാതായ കുട്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെ തെളിവും മറ്റും ശേഖരിച്ച് മൃതദേഹം കാണാതായ കുട്ടിയുടെതാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയെ പതിനാറുകാരന്‍ നരബലിക്ക് ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സംഭവത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് പ്രീത് വിഹാര്‍ പരിസരങ്ങളില്‍ നടക്കുന്നത്.