video
play-sharp-fill

ഭ‍ർത്താവ് വഴക്കിടുന്നുവെന്ന് കാണിച്ച് പൊലീസിൽ പരാതിയുമായി ഭാര്യ; പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അനുസരിച്ചില്ല; ഭാര്യക്കു നേർ ഇരുപത്തേഴുകാരനായ ഭർത്താവ് വെടിയുതിർത്തു

ഭ‍ർത്താവ് വഴക്കിടുന്നുവെന്ന് കാണിച്ച് പൊലീസിൽ പരാതിയുമായി ഭാര്യ; പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അനുസരിച്ചില്ല; ഭാര്യക്കു നേർ ഇരുപത്തേഴുകാരനായ ഭർത്താവ് വെടിയുതിർത്തു

Spread the love

സ്വന്തം ലേഖകൻ

ദില്ലി: തനിക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെടിവെച്ചു. ദില്ലി മംഗൾപുരിയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തേഴുകാരനായ മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊ​ഹിത്തിന്റെ ഭാര്യ മോണിക്ക ഇയാൾക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ഇയാൾ ഭാര്യയ്ക്ക് നേരെ വെടിയുതി‍ർത്തത്.

ഒരു വ‍ർഷം മുമ്പായിരുന്നു പരാതിക്കാരി മോണിക്ക് മൊഹിത്തിനെ വിവാഹം ചെയ്തത്. തന്നോട് ഭ‍ർത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക രാവിലെ ഒമ്പത് മണിക്ക് പൊലീസിനെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.

പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് പാ‍ർക്ക് പൊലീസ് സ്റ്റേഷനിലെത്തി മൊഹിതത്തിനെതിരെ പരാതിയും നൽകി.

പൊലീസ് മൊഹിത്തുമായി ബന്ധപ്പെട്ടെങ്കിലും താനിപ്പോൾ സ്ഥലത്തില്ലെന്നും കൊണോട്ട് പ്ലേസിലാണെന്നും വൈകീട്ടോടെ എത്തുമെന്നും അറിയിക്കുകയായിരുന്നു.

വൈകീട്ട് നാല് മണിയോടെ മോണിക്ക പൊലീസിൽ വിളിച്ച് ഭ‍ർത്താവ് താൻ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിച്ചു.

ഒരു പൊലീസ് സംഘമെത്തിയപ്പോൾ തോക്കുമായി നിൽക്കുകയായിരുന്നു. അയൽവാസികളുടെ സഹായത്തോടെ മൊഹിത്തിനെ പൊലീസ് പിടികൂടി.

പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൊഹിത്ത് തനിക്ക് നേരെ വെടിയുതിർത്തുവെന്നും താൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും മോണിക്ക പൊലീസിനോട് പറഞ്ഞു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

മൊഹിത്തിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മൊഹിത്ത് ഇപ്പോൾ തൊഴിൽ രഹിതനാണ്. എം കോം വിദ്യാ‍ർത്ഥിയാണ് മോണിക്ക.