
സ്‌പോട്‌സ് ഡെസ്‌ക്
ഡൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ട്വിന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് എന്തു സംഭവിച്ചു എന്നറിയാൻ ബാറ്റ്‌സ്മാൻമാരുടെ റൺ നോക്കിയാൽ മതി. തട്ടിയും മുട്ടിയും വിക്കറ്റ് വലിച്ചെറിഞ്ഞും മത്സരിച്ചു കളിച്ച ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ റണ്ണെടുക്കാൻ വിഷമിച്ച വിക്കറ്റിൽ അടിച്ചു കളിച്ച് തകർപ്പൻ ജയം നേടി ബംഗ്ലാ കടുവകൾ.
നിർണായക ഘട്ടത്തിൽ ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യ നഷ്ടപ്പെടുത്തിയ ക്യാച്ച് ബംഗ്ലാദേശിന്റെ വിജയത്തിന് ചവിട്ടുപടിയായി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിക്കുർ റഹീമിന്റെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിന് അട്ടിമറി ജയം നേടാൻ സഹായമായത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസിന് തളയ്ക്കുകയായിരുന്നു. 42 പന്തിൽ 41 റൺസ് നേടിയ ശിഖർ ധവാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഇന്നിങ്‌സിന് അവസാന ഓവറിൽ വാഷിംഗ്ടൺ സുന്ദറും (5 ബോൾ 14), കൃണാൽ പാണ്ഡ്യയും (8 ബോൾ 15) ചേർന്ന് നടത്തിയ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ബൗളിങ്ങിൽ ബംഗ്ലാദേശിനായി ആമിനുൾ ഇസ്ലാം, ഷാഫുൾ ഇസ്ലാം 2 എന്നിവർ 2 വിക്കറ്റ് വീതവും അഫിഫ് ഹുസൈനും ഒരു വിക്കറ്റും വീഴ്ത്തി
വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ ലിറ്റൻ ദാസിനെ (7) നഷ്ടമായെങ്കിലും 35 പന്തിൽ 39 റൺസ് നേടിയ സൗമ്യ സർക്കാരും, 43 പന്തിൽ 63 റൺസ് നേടിയ മുഷ്ഫിക്കുർ റഹിം ചേർന്ന് നടത്തിയ പോരാട്ടം ലക്ഷ്യം കാണുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ ലിറ്റൻ ദാസിനെ (7) നഷ്ടമായെങ്കിലും 35 പന്തിൽ 39 റൺസ് നേടിയ സൗമ്യ സർക്കാരും, 43 പന്തിൽ 63 റൺസ് നേടിയ മുഷ്ഫിക്കുർ റഹിം ചേർന്ന് നടത്തിയ പോരാട്ടം ലക്ഷ്യം കാണുകയായിരുന്നു.
19.3 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നു. ബൗളിങ്ങിൽ ഇന്ത്യക്കായി ദീപക് ചഹാറും, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലും, ഖലീൽ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.