
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെയും ജാമ്യാപേക്ഷയാണ് ദില്ലി ഹൈക്കോടതി ഇന്ന് തള്ളിയത്.
ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷമാണ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ.
നാൾവഴികൾ…

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജനുവരി 28 : സി എ എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ഷർജീൽ ഇമാം അറസ്റ്റിൽ
2020 ഫെബ്രുവരി : ഉമർ ഖാലിദ് ദില്ലി കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചെന്ന് പോലീസ് കേസ്
2020 സെപ്റ്റംബർ 14 : കലാപാഹ്വാന കേസിൽ യു എ പി എ ചുമത്തി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു
2020 സെപ്റ്റംബർ : ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം. യു എ പി എ കേസ് ഉള്ളതിനാൽ ജയിലിൽ തുടർന്നു
2020 – 2022 : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യ ഹർജികൾ പലതവണ തള്ളി വിചാരണ കോടതി
ഒക്ടോബർ 18 , 2022 : ഉമർ ഖാലിദിന്റെ ജാമ്യ ഹർജി തള്ളി ദില്ലി ഹൈക്കോടതി
ഡിസംബർ, 2022 : സഹോദരിയുടെ വിവാഹത്തിന് ഉമറിന് ഒരാഴ്ച ഇടക്കാല ജാമ്യം
മെയ് 28 , 2024 : വിചാരണ കോടതി വീണ്ടും ഉമറിന്റെ ജാമ്യാപേക്ഷ തള്ളുന്നു
മെയ് 29 , 2024 : രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിന് ഹൈക്കോടതി ജാമ്യം നൽകുന്നു. 2020 ലെ വടക്കൻ ദില്ലി കലാപ കേസിൽ യു എ പി എ ചുമത്തിയതിനാൽ ജയിലിൽ തുടരുന്നു
ഡിസംബർ 6 , 2024 : ഉമർ ഖാലിദ് ജാമ്യാപേക്ഷയുമായി നാലാം തവണ ഹൈക്കോടതിയിൽ
ഡിസംബർ 18 , 2024 : കസിന്റെ വിഹാഹത്തിൽ പങ്കെടുക്കാൻ ഉമറിന് ഒരാഴ്ച ഇടക്കാല ജാമ്യം
സെപ്റ്റംബർ 2 , 2025 : ജാമ്യാപേക്ഷകളിൽ ദില്ലി ഹൈക്കോടതി വിധി