ഡൽഹിയിൽ ലാൻഡിംഗ് റൺവേയ്‌ക്ക് പകരം ടേക്ക് ഓഫ് റൺവേയിൽ അഫ്‌ഗാൻ വിമാനം പറന്നിറങ്ങി , ഒഴിവായത് വൻ ദുരന്തം

Spread the love

കാബൂളിൽ നിന്നുള്ള അരിയാന അഫ്‌ഗാൻ എയർലൈൻസ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡിംഗ് റൺവേയ്‌ക്ക് പകരം ടേക്ക് ഓഫ് റൺവേയിൽ ലാൻഡ് ചെയ്‌തു.ടേക്ക് ഓഫ് റൺവേയിൽ മറ്റ് വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം .സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് അഫ്‌ഗാൻ വിമാനം റൺവേ തെറ്റിച്ച് ലാൻഡ് ചെയ്തത്.റൺവേ മാറിയിറങ്ങിയ അഫ്‌ഗാൻ വിമാനം ഡൽഹി വിമാനത്താവളത്തിൽ വലിയ സുരക്ഷാ ആശങ്കയുണ്ടാക്കി. എ310 വിമാനം റൺവേ 29 L ൽ ആണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ടേക്കോഫിനുള്ള റൺവേ 29Rൽ ആണ് ഇറക്കിയത്.

video
play-sharp-fill

കാഴ്‌ചയിൽ വ്യക്തത ലഭിക്കാത്തതും ഇൻസ്‌ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന് തകരാർ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്ത് നിന്നും മാറി ലാൻഡ് ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകിയില്ലെന്നും പൈലറ്റ് ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ പൈലറ്റും ട്രാഫിക് കൺട്രോളർമാരും തമ്മിലുള്ള ആശയവിനിമയ രേഖകളും പരിശോധിക്കുകയാണ്. വിഷയം അഫ്‌ഗാൻ അധികൃതരുമായും ഇന്ത്യൻ വ്യോമസേന ചർച്ച ചെയ്യും