ഡല്‍ഹിയില്‍ എംപിമാരുടെ ഫ്ലാറ്റില്‍ വൻ തീപിടുത്തം; ആളപായമില്ല

Spread the love

ന്യൂഡൽഹി: ഡൽഹിയിൽ എംപിമാർക്ക് അനുവദിച്ച ഫ്ലാറ്റിൽ വൻ തീപിടുത്തം. ബ്രഹ്മപുത്ര അപ്പാർട്മെന്റിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയതോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത് പിന്നീടത് മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു.

കെട്ടിടത്തില്‍ അധികം ആളുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് പറഞ്ഞു. ജെബി മേത്തർ, പി പി സുനീർ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group