video
play-sharp-fill
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡൽഹിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവിയുണ്ടായത്.

2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ പതനം തുടങ്ങിയതെന്ന് പി.സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ട് ബാങ്ക് സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാനായില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കൈയിലാണെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group