ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; താറുമാറായി വ്യോമഗതാഗതം, 118 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 200ഓളം ഫ്ലൈറ്റുകള്‍ വൈകി

Spread the love

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള 118 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ ഡല്‍ഹിയിലേക്കുള്ള 60 വിമാനങ്ങള്‍ റദ്ദാക്കുകയും 16 വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്.

video
play-sharp-fill

200ഓളം ഫ്ലൈറ്റുകള്‍ വൈകുന്നതായും ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കാഴ്‌ചപരിധി തീർത്തും മോശമാണെന്ന് കാലാവസ്ഥാ വകുപ്പും വ്യക്തമാക്കുന്നു.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെയും വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. 128 ഫ്ലൈറ്റുകളാണ് ഇന്നലെ ഡല്‍ഹിയില്‍ റദ്ദാക്കിയത്. ഉച്ചയ്ക്ക് മുന്‍പായി 200 ഫ്ലൈറ്റുകള്‍ വൈകുകയും ചെയ്തു. ഇന്‍ഡിഗോ മാത്രം 80 സര്‍വീസുകളാണ് റദ്ദാക്കിയത്. മൂടല്‍മഞ്ഞ് ട്രെയിന്‍–റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group