
ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ. ദീപാവലി ആഘോഷത്തിന് ആളുകൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് നഗരത്തിൽ മൊത്തം വായു ഗുണനിലവാര സൂചക 347 ഐക്യുഐ ആണ് രേഖപ്പെടുത്തിയത്.
കാലാവസ്ഥ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഗ്രൗണ്ട് സീഡിങ് സംവിധാനം വഴി കൃത്രിമ മഴ പെയ്തിരിക്കുന്നതിനുള്ള ആദ്യ പരീക്ഷണം നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി അറിയിച്ചു. കൃത്രിമ മഴയ്ക്കായി വിമാനങ്ങൾ സജ്ജമാക്കിയത് പൈലറ്റ് മാർക്ക് പരിശീലനം നൽകിയതായും ടെൻഡറുകൾ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിതിക്ക് ശേഷവും പടക്കം പൊട്ടിച്ചതോടെയാണ് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശമായി മാറിയത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഗ്രീൻ ക്രാക്കറുകൾ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാനും പാടുള്ളൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീപാവലിയുടെ തലേദിവസം രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയും ഉത്സവ ദിവസം രാവിലെ 8:00 മുതൽ രാത്രി 10 വരെയും ആണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയിരുന്നത്.



