video
play-sharp-fill
തണുത്ത് വിറച്ച്‌ ഡല്‍ഹി; മൂടൽമഞ്ഞും അതി ശൈത്യവും

തണുത്ത് വിറച്ച്‌ ഡല്‍ഹി; മൂടൽമഞ്ഞും അതി ശൈത്യവും

ഡൽഹി: തണുത്തു വിറച്ച് തലസ്ഥാനനഗരി. ഉത്തരേന്ത്യയില്‍ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തില്‍ എത്തിയിരിക്കുകയാണ്. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകള്‍ അടച്ചു.

 

രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് അതിശൈത്യത്തോടെയാണ്. ഡല്‍ഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്.

 

 

പലയിടത്തും കാഴ്ചാ പരിധി 0 മീറ്ററായി ചുരുങ്ങി.ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതല്‍ -6 വരെയാണ് ഇവിടങ്ങളിലെ താപനില. ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് സഞ്ചാരികളെയാണ് പലയിടങ്ങളില്‍ നിന്നായി ഒരാഴ്ചയ്ക്കിടെ പൊലീസും സുരക്ഷസേനയും രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് മുഗള്‍ റോഡ് കഴിഞ്ഞ 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. നിരവധി ഹൈവേകളും മഞ്ഞു മൂടി. ശ്രീ നഗറിലെ ദാല്‍ തടാകം തണുത്തുറഞ്ഞ നിലയിലാണ്. ജനുവരി 4 മുതല്‍ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്.