
ഡല്‍ഹിയില്‍ മലയാളി വ്യവസായി തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകള്‍; പഴ്സ്, മൊബെെല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു ; കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയതായി സംശയം ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക ഏരിയയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദ്വാരക മോഡിന് സമീപം ശിവാനിഎൻക്ലേവില്‍ താമസിക്കുന്ന തിരുവല്ല മേപ്രാല്‍ സ്വദേശി പി പി സുജാതനാണ് (24) മരിച്ചത്. ഇദ്ദേഹം എസ് എൻ ഡി പി ദ്വാരക ശാഖ സെക്രട്ടറിയായിരുന്നു.
സുജാതന്‍ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് വെള്ളിയാഴ്ച വീടിനടുത്തുതന്നെയുള്ള പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് പാർക്കിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്. 40 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന സുജാതൻ മുൻപ് അവിടെ ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്.
സുജാതന്റെ പഴ്സ്, മൊബെെല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുമുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബാഗ് സമീപത്തു നിന്നു കണ്ടെത്തി.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഹരിനഗര്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലുള്ള മൃതദേഹം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും.