ദില്ലിയിലെ കരോൾബാഗിൽ ഇരുനില കെട്ടിടം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി; നിരവധിപേർ കുടുങ്ങിയെന്ന് സംശയം ;രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Spread the love

ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ കെട്ടിടം തകര്‍ന്നു. കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയിലാണ് ഇരുനില കെട്ടിടം തകര്‍ന്നത്.

video
play-sharp-fill

രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി ദില്ലി പൊലീസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.