ഡൽഹി സ്ഫോടനത്തിന് പിന്നാലെ കേരളത്തിലും അതീവ ജാഗ്രത നിർദ്ദേശം നൽകി ഡിജിപി

Spread the love

തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ഉഗ്ര സ്ഫോടനത്തിന് ശേഷം കേരളത്തിലും അതീവ ജാഗ്രത നിർദ്ദേശം നൽകി കേരള സർക്കാർ. ദില്ലി ചെങ്കോട്ടയ്ക്ക് സമീപം ഞായറാഴ്ച വൈകിട്ട് ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്രസ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദാണെന്ന് സൂചനകള്‍. സ്‌ഫോടനത്തിന് മുന്‍കാല ആക്രമണങ്ങളുമായി, പ്രത്യേകിച്ച് പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതുമായി ബന്ധപ്പെട്ടാണ് ഇപ്പൊൾ ഇത്തരത്തിലൊരു സൂചന പ്രാഥമിക അന്വേഷണത്തിൽ വരുന്നത്. 2025 ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരസംഘടനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഇതിനുശേഷം മൂന്ന് മാസത്തിനുള്ളില്‍ 2025 ജൂലായില്‍ ഭീകരരെ തുരത്താനായി സൈന്യം മഹാദേവ് ഓപ്പറേഷനും നടത്തി.

video
play-sharp-fill

എല്ലാ ജില്ലകളിലും സുരക്ഷ ശക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവടങ്ങളിൽ ബോംബ് സ്ക്വാഡ് ഉൾപ്പടെ പരിശോധന നടത്തും. പ്രത്യേകിച്ചും കാസർകോട് അടക്കമുള്ള അതിർത്തി ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധനയാണ് നടത്താൻ ഇരിക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സംശയാസ്പദമായ വസ്തുക്കളോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ 112-ൽ വിളിച്ച് അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനി ഇത്തരത്തിലൊരു ദുരന്തം ആവർത്തിക്കരുതെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group