
ദില്ലി:പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്.ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, നിയമസഭാ കക്ഷി യോഗം നാളെ ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും.
കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചുഗിനും, വിനോദ് താവടെയ്ക്കും നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടകയിലുള്ളത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയമസഭാ കക്ഷി യോഗം മാറ്റിയത്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ വിമർശനം തുടരുകയാണ് എഎപി. ബിജെപി എംഎൽഎമാരെ മോദിക്ക് വിശ്വാസമില്ലെന്ന് കാവൽ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. .