
കൊച്ചി: പോലീസ് സംഘം കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ് മാധ്യമങ്ങളോട്.
തൻ്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിച്ചു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം മെനഞ്ഞെടുത്ത കള്ളക്കഥ –
തന്നെ പ്രതിയാക്കാനാണ് എല്ലാവരും ശ്രമിച്ചത്. എനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദി പറയുന്നു. കോടിക്കണക്കിന് ആളുകള്‍ ഒൻപത് വർഷക്കാലം തനിക്ക് വേണ്ടി പ്രാർഥിച്ചു. ഒൻപത് വർഷം അഭിഭാഷകർ തനിക്ക് വേണ്ടി ശ്രമിച്ചു. അഭിഭാഷകൻ രാമൻ പിള്ള അടക്കമുള്ളവർക്ക് നന്ദിയെന്നും ദിലീപ്.
എട്ടാം പ്രതി ദിലീപിനെതിരായ തെളിവ് നശിപ്പിക്കല്‍ / ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കില്ല. ദിലീപ് കേസില്‍ കുറ്റവിമുക്തൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാർ
പള്‍സർ സുനി എന്ന എൻ.എസ്. സുനില്‍ കുമാർ, മാർട്ടിൻ ആൻ്റണി, തമ്മനം മണി എന്ന ബി.മണികണ്ഠൻ, വി.പി. വിജീഷ്, വടിവാള്‍ സലിം എന്ന എച്ച്. സലിം, പ്രദീപ് എന്നിവർ കേസില്‍ കുറ്റക്കാർ. ഒന്ന് മുതല്‍ ആറ് പ്രതികളുടെ ഗൂഢാലോചന / തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു
കൃത്യം നിര്‍വ്വഹിച്ച ക്രിമിനല്‍ സംഘത്തിൻ്റെ തലവൻ. നിരവധി ക്രിമിനല്‍ കേസുകളില്‍ മുമ്പും പ്രതി. സിനിമാ രംഗത്ത് നിരവധി പ്രമുഖരുടെ ഡ്രൈവറായി പ്രവർത്തിച്ചു. പള്‍സർ ബൈക്കുകള്‍ സ്ഥിരം മോഷ്ടിക്കുന്നതുകൊണ്ട് ‘പള്‍സർ സുനി’ ആയി
– രണ്ടാം പ്രതി – മാർട്ടിൻ ആൻ്റണി
അതിജീവിതയായ നടിയുടെ വാഹനമോടിച്ച ഡ്രൈവർ. ക്വട്ടേഷൻ സംഘത്തിന് കൃത്യം നിർവഹിക്കാനുള്ള ഒത്താശ നല്‍കി.
– മൂന്നാം പ്രതി – തമ്മനം മണി എന്ന ബി.മണികണ്ഠൻ
ഒന്നാം പ്രതി പള്‍സർ സുനിയുടെ സുഹൃത്ത്, സ്ഥിരം കുറ്റവാളി. നടിയെ ആക്രമിച്ച കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു.
– നാലാം പ്രതി – വി.പി. വിജീഷ്
കൊച്ചിയിലെ ക്വട്ടേഷൻ ഗുണ്ട, ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തു. പള്‍സർ സുനിയോടൊപ്പം അറസ്റ്റിലായി.
– അഞ്ചാം പ്രതി – വടിവാള്‍ സലിം എന്ന എച്ച്. സലിം
ക്വട്ടേഷൻ ഗുണ്ട, ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളി
– ആറാം പ്രതി – പ്രദീപ്
കുറ്റകൃത്യം നടന്ന ടെമ്പോ ട്രാവലറില്‍ ഇടയ്ക്ക് വന്നു കയറി. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളി.
–



