video
play-sharp-fill

“കോളേജ് ഡി​ഗ്രികൾ കൊണ്ട് പ്രയോജനമില്ല, ഉപജീവനത്തിനായി പഞ്ചർ കട ആരംഭിക്കുക, ഈ പൊതുവാക്യം മനസിൽ സൂക്ഷിക്കണം”; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

“കോളേജ് ഡി​ഗ്രികൾ കൊണ്ട് പ്രയോജനമില്ല, ഉപജീവനത്തിനായി പഞ്ചർ കട ആരംഭിക്കുക, ഈ പൊതുവാക്യം മനസിൽ സൂക്ഷിക്കണം”; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

Spread the love

ഭോപാൽ: ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ലെന്നും ഉപജീവനത്തിനായി പഞ്ചർ കട തുടങ്ങണമെന്നും വിദ്യാർത്ഥികളെ ഉപദേശിച്ച് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ എം.എൽ.എയായ പന്നാലാൽ ശാക്യയാണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്.

ശാക്യയുടെ മണ്ഡലമായ ​ഗുണയിൽ പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്‌സലൻസ്’ ഉദ്ഘാടനം ചെയ്ത്സം സാരിക്കുന്നതിനിടെയാണ് പരാമർശം.

“ഇന്ന് പി.എം കോളേജ് ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്യുകയാണ്. കോളേജ് ഡി​ഗ്രികൾ കൊണ്ട് പ്രയോജനമേതുമില്ലെന്ന പൊതുവാക്യം മനസിൽ സൂക്ഷിക്കണമെന്ന് എല്ലാവരേയും ഓർമിപ്പിക്കുന്നു. പകരം ഉപജീവനത്തിനായി പഞ്ചർ കട ആരംഭിക്കുക,” ശാക്യ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യപ്രദേശിലെ 55 ജില്ലകളിലും പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്‌സലൻസ്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെ ഷാ അഭിനന്ദിച്ചു.

പിഎം കോളേജ് ഓഫ് എക്‌സലൻസായി വികസിപ്പിച്ച ഇൻഡോറിലെ അടൽ ബിഹാരി വാജ്‌പേയി ഗവൺമെന്റ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് മുൻപന്തിയിലാണെന്നും വ്യക്തമാക്കിയിരുന്നു.