പെൺകുട്ടി കുളിക്കുന്നത് ഫോണിൽ പകർത്തി; വയറുവേദനക്ക് ആശുപത്രിയിലെത്തിയപ്പോൾ രണ്ടുമാസം ഗർഭിണിയെന്ന് വിവരം; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹരിപ്പാട്: പത്താം ക്ലാസ്‌ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ (22) ആണ് അറസ്‌റ്റിലായത്‌. പെൺകുട്ടി വയറുവേദനക്ക് ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്.

തുടർന്നാണ് യുവാവ് പീഡിപ്പിക്കുന്ന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിയെ ഹരിപ്പാട് ബസ് സ്‌റ്റാൻഡിൽ നിന്നാണ് പോലീസ് പിടികൂടിയത്. പോക്‌സോ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി കുളിക്കുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയതാണ് പ്രതി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. കായംകുളത്തെ ഒരു ഹോട്ടലിൽ ഡെലിവറി ബോയ് ആയിരുന്നു ഇയാൾ.