
കൊച്ചി: അതിജീവിതയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.
ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുൻപിൽകണ്ടാണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജനുവരി നാലിന് തന്റെ യൂട്യൂബ് ചാനലിൽ രാഹുൽ അപ്ലോഡ് ചെയ്ത വീഡിയോക്കെതിരെ അതിജീവിത രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇവർ പരാതിയും നൽകിയിരുന്നു. ഈ കേസിലെ അറസ്റ്റ് തടയാനാണ് മുൻകൂർ ജാമ്യാപേക്ഷ.
വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.



