
കൊച്ചി: തനിക്ക് സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും സ്ഥാനാർഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങും.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്റെ പോസ്റ്ററുകള്‍ അടിച്ചത് തയ്യാറെടുപ്പിന്റെ ഭാഗമായെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. പാർട്ടിയാണ് വലുത് എ കെ ആന്റണി ഉള്‍പ്പടെയുള്ളവർ തന്നെ വിളിച്ചിരുന്നു. ഒരു മണ്ഡലത്തില്‍ ജയ സാധ്യതയുള്ള ഒന്നില്‍ കൂടുതല്‍ പേരാണുള്ളത്. ഒരു അവഗണനയും പാർട്ടി തന്നോട് കാണിച്ചിട്ടില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
അതേസമയം, അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നാണ് സ്ഥാനാർഥിത്വത്തെ കുറിച്ച് ദീപ്തി മേരി വർഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘സർവ്വം ദീപ്തം’ എന്ന പേരില്‍ പോസ്റ്ററുകള്‍ അടിക്കുകയും ചെയ്തിരുന്നു. ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്നായിരുന്നു കെ സി വേണുഗോപാല്‍ അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ വി ഡി സതീശൻ ഉറച്ചുനില്‍ക്കുകയായിരുന്നു. കൊച്ചി മേയർ സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് മിനിമോളെ സ്ഥാനാർഥിയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


