
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ്കൊച്ചിയുടെ മേയറാരെന്ന ഔദ്യോഗിക പ്രഖ്യാപനമെത്തിയത്.
അഞ്ച് വര്‍ഷക്കാലം നഗരസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുകയും മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കൊച്ചിയുടെ മേയറാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.
ടേം വ്യവസ്ഥയില്‍ നറുക്ക് വീണത് അഡ്വക്കേറ്റ് വി.കെ മിനിമോള്‍ക്കും ഷൈനി മാത്യുവിനുമാണ്.
സാമുദായിക സമവാക്യങ്ങളാണ് ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടിയായത്. ഇടതുപക്ഷം സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടും കൊച്ചി നഗരഭരണം നഷ്ടപ്പെടുകയായിരുന്നു. കൊച്ചിയില്‍ അധികാരത്തിലേക്ക് മടങ്ങിയെത്താനായതിന് പിന്നില്‍ ലത്തീന്‍ സഭയുടെ വലിയ പിന്തുണയുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഭയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന തീരുമാനമാണ് ദീപ്തിക്ക് തിരിച്ചടിയായത്.



