നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞു; അറിയിപ്പ് കാത്ത് മത്സരത്തിനൊരുങ്ങി ദീപ്തി മേരി വര്‍ഗീസ്

Spread the love

കൊച്ചി: തെരഞ്ഞെടുപ്പ് അറിയിപ്പ് പുറപ്പെടുവിക്കുന്നതുവരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു. നോമിനേഷന്‍ ഇതിനകം ഫില്‍ ചെയ്ത് കഴിഞ്ഞെന്നും, അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നും ദീപ്തി പറഞ്ഞു.

video
play-sharp-fill

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിരവധി ഫ്‌ളക്‌സുകള്‍ കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം തന്നെ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും ദീപ്തി വ്യക്തമാക്കി.

തൃക്കാക്കര മണ്ഡലമാണ് താന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നതെങ്കിലും, പാര്‍ട്ടി മറ്റൊരു ഓപ്ഷന്‍ നിര്‍ദേശിച്ചതിനാലാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു. തന്റെ പേര് പരിഗണനയില്‍ ഉള്‍പ്പെടാത്ത പക്ഷവും അത് തിരിച്ചടിയായി കാണുന്നില്ലെന്നും, ആരെങ്കിലും തടസ്സപ്പെടുത്തുന്നു എന്ന തോന്നല്‍ ഇല്ലെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group