ആരാധകര്‍ക്ക് സര്‍പ്രെെസ്; മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ ദീപിക പദുകോണും രണ്‍വീർ സിംഗും; നിമിഷങ്ങള്‍ക്കുള്ളില്‍ വെെറലായി ചിത്രങ്ങള്‍

Spread the love

മുംബൈ: ദീപാവലി ദിനത്തിന് പിന്നാലെ ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിംഗും.

video
play-sharp-fill

തങ്ങളുടെ മകള്‍ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നില്‍ വെളിപ്പെടുത്തിരിക്കുകയാണ് താരങ്ങള്‍. ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികള്‍ ദുവ പദുകോണ്‍ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാള്‍ കുഞ്ഞിന്റെ മുഖം മാദ്ധ്യമങ്ങളില്‍ നിന്ന് താരങ്ങള്‍ മറച്ചുവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്‌കുമാർ റാവു, റിയ കപൂർ, നേഹ ധൂപിയ തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. കുട്ടി നല്ല ക്യൂട്ടാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.