
സ്വന്തം ലേഖിക
മുംബൈ: നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍.
അഭിനയം കൊണ്ടുമാത്രമല്ല സ്റ്റൈല്‍ സ്റ്റേറ്റ്മെന്റസ് കൊണ്ടും ദീപിക ആരാധകരുടെ മനം കവരാറുണ്ട്. എപ്പോഴും മിനിമല്‍ മേക്കപ്പിലാണ് ദീപികയെ കാണാറുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീപികയുടെ ചര്‍മ്മത്തിന്‍റെ തിളക്കത്തെ കുറിച്ച് ആരാധകര്‍ക്കിടയിലും ചര്‍ച്ചയുണ്ട്. ഇപ്പോഴിതാ തന്‍റെ സ്കിൻകെയര്‍ ടിപ്സ് പങ്കുവച്ചിരിക്കുകയാണ് ദീപിക.
ഇന്റര്‍നാഷണല്‍ സ്കിൻ കെയര്‍ ദിനത്തോടനുബന്ധിച്ചാണ് താരം തന്റെ ബ്യൂട്ടി ബ്രാൻഡായ 82e യുടെ വെബ്‌സൈറ്റില്‍ ആണ് താരം തന്‍റെ സ്കിൻ കെയര്‍ ടിപ്പ് പങ്കുവച്ചത്. ക്ലെന്‍സ്, ഹ്രൈഡ്രേറ്റ്, സംരക്ഷണം എന്നീ മൂന്നു സ്റ്റെപ്പുകളാണ് ദീപികയുടെ സ്കിൻ കെയര്‍ മന്ത്ര.
എപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഒരു ക്ലെൻസര്‍ ഉപയോഗിച്ച് മുഖം കഴുകുക. രണ്ടാമതായി അനുയോജ്യമായ മോയ്സ്ചറൈസര്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മത്തെ ജലാംശമുള്ളതാക്കുക. അവസാനമായി സണ്‍സ്ക്രീൻ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുക.
ഓരോ 3-4 മണിക്കൂറിന് ശേഷവും സണ്‍സ്‌ക്രീൻ വീണ്ടും പ്രയോഗിക്കേണ്ടതും പ്രധാനമാണ്.
അമ്മയില്‍ നിന്നാണ് ചര്‍മ്മ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങള്‍ അറിഞ്ഞതെന്നാണ് ദീപിക പറയുന്നത്. ചര്‍മ്മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക എപ്പോഴും പറയാറുണ്ട്.
ചര്‍മ്മ സംരക്ഷണത്തിന് 30 സെക്കന്റോ, 30 മിനിറ്റോ സ്പെൻഡ് ചെയ്താലും അത് നല്ല മനസ്സോടെയാവണമെന്നും ദീപിക പദുകോണ്‍ പറഞ്ഞു.