video
play-sharp-fill

Friday, May 23, 2025
Homeflashദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് അതിനെ ഞാൻ ബഹുമാനിക്കുന്നു : പിന്തുണയുമായി കാർത്തിക് ആര്യൻ

ദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് അതിനെ ഞാൻ ബഹുമാനിക്കുന്നു : പിന്തുണയുമായി കാർത്തിക് ആര്യൻ

Spread the love

സ്വന്തം ലേഖൻ

ന്യൂഡൽഹി: ദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് ഞാൻ അതിനെ ബഹുമാനിക്കുന്നു.ജെഎൻയുവിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളെ സന്ദർശിച്ച ദീപിക പദുക്കോണിന് പിന്തുണയുമായി ബോളിവുഡ് താരം കാർത്തിക് ആര്യൻ. സംഭവുമായി നിരവധി ആളുകൾ ഇനിയും മുന്നോട്ടുവന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. കർശനമായ നടപടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് കാർത്തിക് ആര്യൻ വ്യക്തമാക്കിയത്.

എന്നാൽ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ദീപിക പദുക്കോണിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപിയും രംഗത്ത് എത്തിയിരുന്നു. ‘തുക്‌ടെ-തുക്‌ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകൾ ബഹിഷ്‌കരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ എന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ ട്വീറ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോൺ ജെഎൻയു ക്യാമ്പസിൽ നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിന് ഇടയിലായിരുന്നു ദീപികയുടെ സന്ദർശനം. സമരം നടക്കുന്ന സബർമതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാർത്ഥി നേതാക്കളിൽ ചിലരോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments