
സ്വന്തം ലേഖകൻ
തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ലക്ഷ്മീദേവിയെ ആവാഹിക്കുന്ന ഉത്സവമാണ്.മഹാലക്ഷ്മിയെ വരവേല്‍ക്കാന്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും ശുചീകരിച്ച് പെയിന്റടിച്ച് ഐശ്വര്യത്തിനും ഭാഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നു.
വാസ്തു ശാസ്ത്രത്തില്‍, സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിന്റെ വര്‍ദ്ധനവിനുമായി നിരവധി നിയമങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. വാസ്തു നിയമങ്ങള്‍ അനുസരിച്ച് ദീപാവലിയില്‍ വീട് അലങ്കരിച്ചാല്‍ അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. സന്തോഷവും വിജയവും സമൃദ്ധിയും ജീവിതത്തില്‍ ആറാടും. ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന വാതില്‍ അലങ്കരിക്കുക
ലക്ഷ്മിദേവിയും ഭാഗ്യവും വീടിനുള്ളില്‍ പ്രവേശിക്കുന്നത് വീടിന്റെ പ്രധാന വാതിലിലൂടെയാണ്. അതിനാല്‍ ദീപാവലിയില്‍ അത് മനോഹരവും വൃത്തിയുള്ളതുമാക്കണം. സ്വസ്തിക, ഗണേശന് മുതലായ ഏതെങ്കിലും ശുഭചിഹ്നം പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു. ദീപാവലി ദിവസങ്ങളില്‍ വീടിന്റെ പ്രധാന കവാടത്തിന് മുകളില്‍ മാവ്, അശോകം എന്നിവയുടെ പുതിയ ഇലകള്‍ കെട്ടുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
വെള്ളം നിറച്ച കുടം
വാസ്തു പ്രകാരം, ഈശാന കോണ്‍ അതായത് വീടിന്റെ വടക്ക്-കിഴക്ക് മൂല ജലത്തിന്റെയും ദൈവത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു, ഏറ്റവും പോസിറ്റീവ് എനര്‍ജി വസിക്കുന്നതും ഇവിടെയാണ്. ഈ ദിശ വൃത്തിയായി സൂക്ഷിക്കുന്നതും ഇവിടെ ഒരു ജലപാത്രം സൂക്ഷിക്കുന്നതും ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും കുടുംബാംഗങ്ങളുടെ ആരോഗ്യം നല്ലതാക്കുകയും ചെയ്യുന്നു. ദീപാവലി വേളയില്‍ ഈ ദിശയില്‍ നിങ്ങല്‍ ഒരു മണ്‍പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ പുഷ്പ ദളങ്ങള്‍ ഇട്ടുവയ്ക്കുക.
രംഗോലി
ദീപാവലിയോടനുബന്ധിച്ച് ഐശ്വര്യത്തിന്റെ പ്രതീകമായി രംഗോലി ഉണ്ടാക്കുന്നു. ലക്ഷ്മീ ദേവിയെ വരവേല്‍ക്കാനായി വരയ്ക്കുന്ന രംഗോലി ഐശ്വര്യത്തിന്റെ ആഗമനത്തെ സൂചിപ്പിക്കുന്നു. വീട്ടില്‍ രംഗോലി വരയ്ക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും ദൈവാനുഗ്രഹവും നല്കുന്നു.
വിളക്കുകള്‍ കത്തിക്കുക
ദീപാവലി പൂജയില്‍ വിളക്കുകള്‍ കത്തിക്കുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യുകയും പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്യുന്നു. ഇത് വീട്ടിലെ അംഗങ്ങള്‍ക്ക് പ്രശസ്തിയും പ്രതാപവും കൊണ്ടുവരുന്നു. വിളക്കിന്റെ പ്രകാശത്താല്‍ എല്ലാ പാപങ്ങളും നശിക്കുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ദീര്‍ഘായുസും ആരോഗ്യവും സന്തോഷവും ഉണ്ടാകുകയും ചെയ്യുന്നു. ദീപാവലി ദിനത്തില്‍ വീടിന്റെ വടക്ക് ദിശയില്‍ വിളക്ക് വയ്ക്കുന്നത് വീടിന് ഐശ്വര്യം നല്‍കും.
കുബേര വിഗ്രഹം
സമ്പത്തിന്റെ ദേവനായ കുബേരനെ, പൈശാചിക ശക്തികളെ നീക്കം ചെയ്യുന്നവനും സമ്പത്ത് നല്‍കുന്നവനുമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ സമ്പത്തിന്റെ ശരിയായ ഒഴുക്കിനായി അല്ലെങ്കില്‍ നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വീടിന്റെ വടക്ക് ദിശയില്‍ ഒരു കുബേര വിഗ്രഹം സ്ഥാപിക്കുക.
സമ്പത്ത് വര്‍ധിപ്പിക്കാന്‍
സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനും തെക്ക്, തെക്ക്-പടിഞ്ഞാറ് ദിശയില്‍ മഞ്ഞ പൂക്കളുടെ ഒരു പൂച്ചെണ്ട് വയ്ക്കുക. കരിയറിലെ പുതിയ അവസരങ്ങള്‍ക്ക് വടക്ക് ദിശയില്‍ പച്ച ചെടികള്‍ വയ്ക്കുക. പണത്തിന്റെ വരവിനും വിജയത്തിനുമായി തെക്ക്-കിഴക്ക് ദിശയില്‍ ഒരു ജോടി ചുവന്ന കുതിരലാടങ്ങള്‍ സൂക്ഷിക്കുക.
തുളസി ചെടി
ദീപാവലി നാളില്‍ വീടിന്റെ നടുവിലോ മുറ്റത്തോ മാവില കൊണ്ട് മാല കെട്ടിത്തൂക്കുകയോ തുളസി ചെടി വച്ച് ആചാരപ്രകാരം പൂജിക്കുകയോ ചെയ്യുക. ദീപാവലി ദിനത്തില്‍, വീടിന്റെ സുരക്ഷിതത്വത്തിനായി ഒരു സ്ഫടിക ത്രികോണം സൂക്ഷിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ചെമ്പ് ത്രികോണം സൂക്ഷിക്കാം. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാന്‍ തുടങ്ങും.
വീട് വൃത്തിയാക്കുക
ദീപാവലി ദിവസം രാത്രി വീടിന്റെ പ്രധാന കവാടത്തില്‍ ഗ്രാമ്പൂ, കര്‍പ്പൂരം എന്നിവ കത്തിച്ച് പുകയ്ക്കുക. ഇത് വീട്ടിലെ എല്ലാ നെഗറ്റീവിറ്റികളും ഇല്ലാതാക്കും. ദീപാവലിക്ക് മുമ്പ് വീട് വൃത്തിയാക്കണം. വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള അഴുക്കുകള്അവശേഷിക്കുന്നുണ്ടെങ്കില് അല്ലെങ്കില്‍ ഏതെങ്കിലും തകര്‍ന്ന സാധനങ്ങള്‍ കിടക്കുന്നുവെങ്കില്‍ അതെല്ലാം നീക്കംചെയ്യുക. അല്ലെങ്കില്‍, ലക്ഷ്മിദേവി ദേഷ്യപ്പെടുകയും വീട്ടില്‍ നിന്ന് പുറത്തുപോകുകയും നെഗറ്റീവ് എനര്‍ജി വീട്ടില്‍ വ്യാപിക്കുകയും ചെയ്യും.
തകര്‍ന്ന വിഗ്രഹങ്ങള്‍ പാടില്ല
നിങ്ങളുടെ പൂജാമുറിയില്‍ ഏതെങ്കിലും ദേവന്റെ പഴകിയതോ തകര്‍ന്നതോ ആയ വിഗ്രഹം ഉണ്ടെങ്കില്‍, അത് വീട്ടില്‍ നിന്ന് പുറത്ത് കളയുകയോ വെള്ളത്തില്‍ മുക്കിവയ്ക്കുകയോ ചെയ്യുക. ദീപാവലിക്ക് മുമ്പ് പൂജാമുറി നന്നായി വൃത്തിയാക്കുക. തകര്‍ന്ന വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.