
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയുള്ള ഗോവിന്ദപുരത്തെ ദീപക്കിന്റെ ആത്മഹത്യയില്‍, മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.
വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
അതിനിടെ, ദീപകിന്റെ കുടുംബം, സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി.
നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ കുടുംബത്തിന് ഉറപ്പ് നല്കി. ദീപക്കിനെ യുവതി മനഃപൂര്‍വം അപകീര്ത്തിപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലിയാവശ്യാര്‍ത്ഥം കഴിഞ്ഞ വെള്ളിയാഴ്ച തിരക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്ന ദീപക്, ഇരിക്കാന്‍ സ്ഥലമില്ലാതെ നില്ക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഇത് മനഃപൂര്‍വം ചെയ്തതാണെന്നും കുടുംബം പരാതിയില്‍ പറയുന്നു. കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറുമെന്നും ദീപകിന്റെ കുടുംബം വ്യക്തമാക്കി.



