play-sharp-fill
കവിതാ മോഷണം: കാത്തിരുന്ന് തിരിച്ചടിച്ച് ഊർമ്മിളാ ഉണ്ണി; കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ട്

കവിതാ മോഷണം: കാത്തിരുന്ന് തിരിച്ചടിച്ച് ഊർമ്മിളാ ഉണ്ണി; കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ട്

സ്വന്തം ലേഖകൻ

കൊച്ചി: കവിത മോഷണവുമായി ബന്ധപ്പെട്ട് ദീപ നിശാന്തിനെതിരെ കാത്തിരുന്ന് തിരിച്ചടിച്ച് ഊർമ്മിളാ ഉണ്ണി. ദീപയുടെ പേരെടുത്ത് പരാമർശിക്കാതെയാണ് ഊർമ്മിളയും മകൾ ഉത്തരയും പരിഹസിച്ചിരിക്കുന്നത്. മുൻപ് സംവിധായകൻ ജൂഡ് ആന്റണിയും ഇത്തരത്തിൽ പേരെടുത്ത് പറയാതെ ദീപയെ കളിയാക്കി രംഗത്തെത്തിയിരുന്നു. യുവകവി എസ്. കലേഷ് എഴുതിയ അങ്ങനെയിരിക്കെ എന്ന കവിത കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയിൽ സ്വന്തം പേര് വച്ച് പ്രസിദ്ധീകരിച്ചു എന്നതാണ് ദീപ നേരിടുന്ന പ്രധാന വിമർശനം. സോഷ്യൽ മീഡിയയിലും ഇവർക്കെതിരെ നിരവധിയാളുകൾ എത്തിയിട്ടുണ്ട്. അതിനൊപ്പമാണ് ജൂഡും നടിമാരായ അമ്മയും മകളും ദീപയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നു എന്ന് ഊർമിളാ ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു. അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും എന്ന തലക്കെട്ടോടെ ഉത്തര ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

മുൻപ് നടിയെ ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിചാരണ നടക്കുന്ന നടൻ ദിലീപിനെ എഎംഎംഎ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊർമ്മിള ഉണ്ണി നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഇവരോടൊപ്പം ഒരു വേദിപങ്കിടാൻ നിശ്ചയിച്ചിരുന്ന പരിപാടി ദീപ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് ദീപ വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഊർമ്മിള ഉണ്ണി പരിപാടിയിൽ പങ്കെടുക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ നാടകം കളിക്കുകയും ചെയ്ത വീഡിയോ വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group