കവിതാ മോഷണം; ദീപാ നിശാന്തിനെതിരെ കോളജ് പ്രിൻസിപ്പൽ ദേവസ്വം ബോർഡിന് റിപ്പോർട്ട് കൈമാറി

കവിതാ മോഷണം; ദീപാ നിശാന്തിനെതിരെ കോളജ് പ്രിൻസിപ്പൽ ദേവസ്വം ബോർഡിന് റിപ്പോർട്ട് കൈമാറി


സ്വന്തം ലേഖകൻ

കൊച്ചി: കവിതാ മോഷണ വിവാദത്തിൽ തൃശൂർ കേരള വർമ കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ കോളജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി. 21ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ റിപ്പോർട്ട് ചർച്ചയ്ക്ക് വരും. തുടർ നടപടികൾ അന്ന് സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് സെക്രട്ടറി വിഎ ഷീജ വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് തൃശൂർ കേരളവർമ്മ കോളേജ്. കവിത മോഷണ വിവാദം കോളേജിന്റെ അന്തസിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപാ നിശാന്തിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ, ദീപാ നിശാന്തിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്.