കവിതാ മോഷണം; ദീപ നിശാന്ത് കോളജ് യൂണിയൻ ഉപദേശക സ്ഥാനം രാജിവച്ചു
സ്വന്തം ലേഖകൻ
കൊച്ചി: കവിത മോഷണ വിവാദത്തിൽ അധ്യാപിക ദീപ നിശാന്ത് തൃശൂർ കേരളവർമ കോളജ് പ്രിൻസിപ്പലിന് വിശദീകരണം നൽകി. കോളജ് യൂണിയന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനവും അവർ രാജിവെച്ചു. സ്ഥാപനത്തിന്റെ യശസ്സിനെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ആവർത്തിക്കില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. ജാഗ്രത കുറവുണ്ടായെന്നും ദീപ നിശാന്ത് മറുപടിയിൽ പറയുന്നു.
യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാഗസിനിൽ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തിലാണ് നടപടി. കവിത മോഷണ വിവാദം കേരളവർമ കോളജിന്റെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിച്ചെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കോളജ് പ്രിൻസിപ്പൽ വിഷയത്തിൽ വിശദീകരണം തേടുകയും ചെയ്തിരുന്നു. അതിനിടെ കോളജിന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനത്തു നിന്ന് ദീപയെ മാറ്റണമെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കൊച്ചിൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സ്ഥാനം രാജിവച്ചുക്കൊണ്ടുള്ള കത്ത് ദീപ നിശാന്ത് കോളജ് പ്രിൻസിപ്പലിന് കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group