
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജ്ഞാത മൃതദേഹം; 60 നും 70 നും ഇടയിൽ പ്രായം; പുരുഷ മൃതദേഹമാണ്; ഇളം നീല കളറിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൗൺ കളർ പാന്റും ധരിച്ചിരിക്കുന്നു; കഴുത്തിൽ കറുത്ത ചരട്; ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ 0481 256 0333, 9497987071, 9497980326 നമ്പറുകളിൽ ബന്ധപ്പെടുക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജ്ഞാത മൃതദേഹം. ഉദ്ദേശം 60 നും 70 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്. മാർച്ച് 19ന് രാവിലെ 7.30ന് കോട്ടയം റെയിൽവെ സ്റ്റേഷൻ ഭാഗത്ത് കുഴഞ്ഞ് വീണ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചികിത്സയിൽ കഴിയവെ മാർച്ച് 20ന് 10.45 ഓടെ മരണപ്പെട്ടു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ക്രൈം 541/25 u/s 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്.
അടയാള വിവരങ്ങൾ:- ഇളം നീല കളറിൽ വെള്ളയും റോസും പൂക്കളോടു കൂടിയ ഹാഫ് കൈ ഷർട്ടും ബ്രൗൺ കളർ പാന്റും ധരിച്ചിരിക്കുന്നു. കഴുത്തിൽ കറുത്ത ചരട്, നരച്ച കുറ്റി താടി രോമം വളർന്നു കാണുന്നു. ഉദ്ദേശം 168 സെമീ ഉയരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. എസ്എച്ച്ഒ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 9497987071, എസ്ഐ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 9497980326, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0481 256 0333.