play-sharp-fill
രോഗികൾക്ക് ആശ്വാസ വാർത്ത : അമ്പതോളം  ആവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം

രോഗികൾക്ക് ആശ്വാസ വാർത്ത : അമ്പതോളം ആവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം

 

ന്യൂഡൽഹി: അവശ്യമരുന്നുകളുടെ വില കുറച്ച്‌ കേന്ദ്രം. ഹൃദ്രോഗം മുതല്‍ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകള്‍ക്കും കേന്ദ്രം വില കുറച്ചു.

 

ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കല്‍ ആൻഡ് നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി പുതിയ പരിധി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്.

 

മള്‍ട്ടിവിറ്റാമിനുകള്‍ക്കും ആൻറിബയോട്ടിക്കുകള്‍ക്കും വില കുറച്ചിട്ടുണ്ട്. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്നങ്ങള്‍, ആൻ്റാസിഡുകള്‍, അണുബാധകള്‍, അലർജികള്‍ മുതലായവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിലയിലെ വ്യത്യാസം

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോള്‍‍ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡിൻ്റെ വില ഒരു ടാബ്‌ലെറ്റിന് 30 രൂപയില്‍ നിന്ന് 16 രൂപയായി കുറച്ചു. ആസ്മയ്ക്കുള്ള മരുന്നായ ബുഡെസോണൈഡും ഫോർമോട്ടെറോളും ഒരു ഡോസിന് 6.62 രൂപയായി കുറച്ചു. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോത്തിയാസൈഡ് ടാബ്‌ലെറ്റിന്റെ വില 11.07 രൂപയില്‍ നിന്ന് 10.45 രൂപയായി കുറച്ചു.

 

2024 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 923 ഷെഡ്യൂള്‍ഡ് ഡ്രഗ് ഫോർമുലേഷനുകള്‍ക്കും 65 കോമണ്‍ ഫോർമുലേഷനുകള്‍ക്കുമുള്ള പുതിയ വിലകള്‍ കേന്ദ്രം പ്രഖ്യാപിച്ചു. പെയിൻകില്ലർ ഡിക്ലോഫെനാക്കിൻ്റെ പുതിയ വില ഒരു ടാബ്‌ലെറ്റിന് 2.05 രൂപയും ഇബുപ്രോഫെൻ ഗുളികകളുടെ വില 200 മില്ലിഗ്രാമിന് 0.71 രൂപയുമാണ്. ആൻറിബയോട്ടിക് അസിത്രോമൈസിൻ 250 മില്ലിഗ്രാം, 500 മില്ലിഗ്രാം ഗുളികകള്‍ക്ക് യഥാക്രമം 11.65 രൂപയും 23.57 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്, ആൻറി ബാക്ടീരിയല്‍ ഡ്രൈ സിറപ്പുകളായ അമോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവ ഇപ്പോള്‍ ഒരു മില്ലി ലിറ്ററിന് 2.05 രൂപയാണ് വില.