
കോട്ടയം : മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി.
ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു.
അതേസമയം വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്താരാഷ്‌ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്.
നവംബർ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
ഒക്ടോബറില്‍ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.