
കോട്ടയം : കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയില്‍ തുടർന്ന സ്വർണ വിപണി തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുന്നു. നവംബർ 11, 12 തീയതികളില്‍ സമീപകാലത്തെ ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി.
കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്.അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില ഇന്ന് 57,120 രൂപയാണ് പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7140 രൂപയാണ് വില. സംസ്ഥാനത്തെ വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ് ഇന്നത്തെ വില.
14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


