
ആര്യനാട്: ആര്യനാട് പറണ്ടോട് ദേശസാത്‌കൃത ബാങ്ക് വീട് ജപ്തിചെയ്ത് അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെയുള്ളവരെ പുറത്താക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബാങ്ക് ജപ്തിനടപടി സ്വീകരിച്ചത്.
പറണ്ടോട് തെങ്ങുംപുറം സജ്ന മൻസിലിൽ നിഹാസിനാണ് ജപ്തിനടപടി നേരിടേണ്ടിവന്നത്. പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി എൻആർഐ ലോൺ എടുത്തിരുന്നു. കൊറോണ ബാധിച്ചതോടെ വിദേശത്തുനിന്നു ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപ്പെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വെച്ചുള്ള അടവ് മുടങ്ങി.
തുടർന്ന് ശാരീരികസ്ഥിതി നേരെയാക്കി പിതാവിന്റെ ജോലിയായ ചുമട്ടുതൊഴിൽ ചെയ്തുവരുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കുടിശിക അടച്ചുതീർക്കാമെന്ന് നിരവധിതവണ ബ്രാഞ്ചുമായി ബന്ധപ്പെട്ട് സംസാരിച്ചു. എന്നാൽ ഇത് ബാങ്കിനു സ്വീകാര്യമായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11 ലക്ഷം രൂപ വായ്പ എടുത്തതിൽ 5 ലക്ഷത്തോളം രൂപ തിരികെ അടയ്ക്കുകയും. ബാക്കി 6 ലക്ഷത്തോളവും പലിശയും ഉൾപ്പെടെ ഒരുമിച്ച് അടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ നിഹാസ് ഇതിനായുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു. ഇതിനിടെയാണ് ജപ്തിനടപടി.




