
കോട്ടയം : കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരി മുക്ത നവകേരളം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി കോട്ടയം സിഎംഎസ് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് ജില്ലാതല ഡിബേറ്റ് മത്സരം നടത്തി.

കൗമാരക്കാരായ വിദ്യാർത്ഥികളെ ലഹരി വർജ്ജന മനോഭാവത്തിലേക്ക് നയിക്കുക എന്നുള്ളതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. മത്സരത്തോടു അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ അഞ്ചു ശോശൻ ജോർജ് അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ വിമുക്തി മാനേജരും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ എം കെ പ്രസാദ് സ്വാഗതം അറിയിച്ചു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്ജുമായ പ്രവീൺകുമാർ ജി ഉദ്ഘാടനം ചെയ്തു.
പ്രൊഫസർ ഡോക്ടർ അർച്ചന എ .കെ , വിമുക്തി ജില്ലാ കോർഡിനേറ്റർ അനീഷ കെ.എസ് എന്നിവർ ആശംസകൾ അറിയിച്ചു.
കോട്ടയം ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അമാനത്ത് പി എ ഡിബേറ്റ് മത്സരത്തിന്റെ മോഡറേറ്ററായി. ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വക്കറ്റ് സിന്ധു മാത്യു, ലൈഫ് മിഷൻ കോ ഓർഡിനേറ്റർ ഷരീഫ് പി ഹംസ എന്നിവർ ജഡ്ജിങ് പാനലിലെ അംഗങ്ങളായി.
വിമുക്തി മെൻ്റെർ ബെന്നി സെബാസ്റ്റ്യൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ് കൃതഞ്ഞത രേഖപ്പെടുത്തി.
ജില്ലാ തല ഡിബേറ്റ് മത്സരത്തിൽ കോട്ടയം ജില്ലയിലെ 18 കോളേജിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു.
കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളജ് വിദ്യാർഥികളായ ഫർഹാസ്, ആനന്ദ് ജിയോ നേടുംകല്ലേൽ എന്നിവർ ഒന്നാം സ്ഥാനവും,
ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥികൾ ആയ സീനാ പി ജോർജ്, അൽഫോൺസ് ബാബ. എന്നിവർ രണ്ടാം സ്ഥാനവും , ഗവൺമെൻ്റ് നഴ്സിംഗ് കോളജ് , മെഡിക്കൽ കോളജ് , വിദ്യാർഥികളായ റോസ്സന്ന സിബി, ശ്വേത ഷാജി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഉദ്യോഗസ്ഥരും ,സിഎംഎസ് കോളേജിലെ ശ്രദ്ധ, നേർകൂട്ടം ക്ലബ്, അംഗങ്ങൾ , എൻഎസ്എസ് വോളണ്ടിയേഴ്സും ചേർന്ന് ഡിബേറ്റ് മത്സരത്തിന്റെ സംഘാടനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.



