ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്ത് മടങ്ങവേ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനെ കാണാതായി

Spread the love

ആറന്മുള: പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനെ കാണാതായി. ഹരിപ്പാട് സ്വദേശി വിഷ്ണുവിനായി തിരച്ചില്‍ നടക്കുകയാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് ഒഴുക്കില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.

ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം വിഷ്ണുവും കുടുംബവും മടങ്ങുമ്പോഴായിരുന്നു സംഭവം. കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഇക്കൂട്ടത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇതില്‍ അദ്വൈത് എന്ന പതിമൂന്നുകാരനെ കുട്ടിയുടെ അച്ഛന്‍ തന്നെ രക്ഷിച്ചു. രേഖയെ രക്ഷിക്കാന്‍ ചാടിയ വിഷ്ണു ശക്തമായ ഒഴുക്കില്‍പ്പെട്ടു. രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവരെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group