കോട്ടയം മാന്നാനം കെ.ഇ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; ബികോം അവസാന വർഷ വിദ്യാര്‍ത്ഥി മുടിയൂര്‍ക്കര പട്ടത്താനത്ത് സരുൻ മാത്യൂ സജിയാണ് മരിച്ചത്; കുഴഞ്ഞുവീണ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആരോപണം

Spread the love

കോട്ടയം: മാന്നാനം കെ ഇ കോളേജ് വിദ്യാർത്ഥി ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.

ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ മാത്യുവാണ് (20)യാണ് ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സരുൺ കുഴഞ്ഞ് വീണത്.

ക്ലാസ് റൂമിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ സരുണ്‍ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തറയിൽ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴഞ്ഞ് വീണ വിദ്യാർത്ഥിയെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതായി സരുണിന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു.
ആരോപണം അടിസ്ഥാന രഹിതമാണെന്നും കൃത്യ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കിയെന്നും കോളേജ് മാനേജ്‌മെൻ്റും പറയുന്നു.

സരുണിൻ്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍
സംസ്‌കാരം പിന്നീട്.