
പെരിന്തൽമണ്ണയിൽ രണ്ടാഴ്ച മുൻപ് കുറുക്കന്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ചത്.അങ്ങാടിപ്പുറം തിരൂർക്കാട് ഇല്ലത്ത്പറമ്ബ് കാളി (65) ആണ് മരിച്ചത്. കാളിയോടൊപ്പം ഉണ്ടായിരുന്ന തിരൂർക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവർക്കും കടിയേറ്റിരുന്നു.മാർച്ച് എട്ടിന് രാവിലെ തിരൂർക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കൻ ഇവരെ കടിച്ചത്.കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റിരുന്നത്.
ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടില്‍ തുടർചികിത്സയില്‍ കഴിയന്ന സമയത്താണ് മരണം.മറ്റുരണ്ടുപേരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല.