play-sharp-fill
ആശ്വസിക്കാം …! മലപ്പുറത്തേത് കൊറോണ മരണമല്ല, മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും : ആരോഗ്യമന്ത്രി

ആശ്വസിക്കാം …! മലപ്പുറത്തേത് കൊറോണ മരണമല്ല, മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും : ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

മലപ്പുറം : കൊറോണ വൈറസ് ബാധയെ തുടർന്ന് രോഗം ഭേദമായെങ്കിലും ആശുപത്രിയിൽ നിരക്ഷണത്തിൽ കഴിഞ്ഞിരുന്ന കീഴാറ്റൂർ സ്വദേശി മരിച്ചത് കോവിഡ് 19 മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലവും നെഗറ്റീവാണ്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വീരാൻ കുട്ടിയുടെ ഫലം കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച വീരാൻ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ സാംപിൾ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ചികിത്സ തുടരുകയായിരുന്നു.

40 വർഷത്തോളമായി ഹൃദ്രോഗവും സമീപകാലത്തായി വൃക്ക സംബന്ധമായ അസുഖങ്ങളുമുള്ള കീഴാറ്റൂർ സ്വദേശിയായ വീരാൻ കുട്ടി കോവിഡിൽ നിന്നും മുക്തി നേടിയെങ്കിലും ഒരാഴ്ചയായി ആരോഗ്യനില മോശമായിരുന്നു.

ഇക്കഴിഞ്ഞ രണ്ട് ദിവസമായി വീരാൻക്കുട്ടിയുടെ ആരോഗ്യ നില കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. ഇതോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് വീണ്ടും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു ഇതിനിടെയാണ് മരണം സംഭവിച്ചത്.

മാർച്ച് 31 ന് ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.13 ന് വൈകിട്ട് നാലിന് രോഗിക്ക് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.

കോവിഡ് മരണം അല്ലാത്തതിനാൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കില്ല വീരാൻ കുട്ടിയുടെ സംസ്‌കാരമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഇരുപതിൽ പേരിൽ കൂടുതൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. മതപരമായ ചടങ്ങുകളുടെ സംസ്‌കാരം നടത്താൻ തടസമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.